സൗദി ഗ്രാൻപ്രീയിൽ വിജയം, വെസ്‌തപ്പനൊപ്പമെത്തി ഹാമിൽട്ടൺ: എല്ലാ കണ്ണുകളും അബുദാബിയിലേക്ക്

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (20:55 IST)
ഫോർമുല വൺ കിരീടപോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടന്‍ വിജയിച്ചതോടെ കിരീടപോരാട്ടത്തില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പന് ഒപ്പമെത്താൻ താരത്തിനായി. നിലവിൽ 369.5 പോയന്റുകളാണ് ഇരുവർക്കുമുള്ളത്.
 
സൗദി അറേബ്യയില്‍ പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമില്‍ട്ടന് പിറകില്‍ മൂന്നാമതായാണ് വെസ്തപ്പന്‍ റേസ് തുടങ്ങിയത്. ഇടയ്ക്ക് വെസ്തപ്പന്‍ മുന്നില്‍ കയറിയെങ്കിലും ലീഡ് തിരിച്ചുപിടിച്ച് ഹാമിൽട്ടൺ വിജയിക്കുകയായിരുന്നു..മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോതാസ് മൂന്നാമതെത്തി. 
 
നിലവില്‍ ഇരുവര്‍ക്കും ഒരോ പോയിന്റാണുള്ളതെങ്കിലും വിജയം കൂടുതലുള്ളത് വെസ്തപ്പന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇനി ഒരു ഗ്രാൻപ്രീ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാൽ ഡിസംബർ 12ന് അബുദാബിയിൽ നടക്കുന്ന മത്സരത്തിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article