കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, 14കാരി അനാഹത് സിംഗിനെ അറിയാം
വെള്ളി, 29 ജൂലൈ 2022 (18:44 IST)
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി 14കാരിയായ അനാഹത് സിംഗ്. ജൂനിയർ തലത്തിലെ അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യൻ സ്ക്വാഷ് ടീമിൽ ഇടം നേടാൻ ദില്ലികാരിയായ അനാഹത്തിനെ സഹായിച്ചത്.
കഴിഞ്ഞ ആറ് കൊല്ലത്തിനിടെ ദേശീയ തലത്തിൽ 40 കിരീടങ്ങൾ, അണ്ടർ 15 ഏഷ്യൻ ചാമ്പ്യൻ, യുഎസ്,ബ്രിട്ടൻ,ജർമൻ,ഡച്ച് ജൂനിയർ ഓപ്പണുകളിലും അനാഹത്ത് കിരീടം നേടിയിട്ടുണ്ട്. ഇതോടെയാണ് 14കാരിക്ക് കോമൺവെൽത്തിനുള്ള ഇന്ത്യൻ സംഘത്തിൽ താരത്തിന് ഇടം നേടാനായത്.