ഹോക്കി; ഇന്ത്യന്‍ ടീം ഇനിയും മികച്ച മത്സരങ്ങള്‍ കളിക്കണം: പി ആര്‍ ശ്രീജേഷ്

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (10:15 IST)
റിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടം നടത്താന്‍ ഇന്ത്യന്‍ ടീം ഇനിയും മികച്ച മത്സരങ്ങള്‍ കളിക്കണമെന്നു അര്‍ജു അവാര്‍ഡ് ജേതാവും മലയാളിതാരവുമായ പി ആര്‍ ശ്രീജേഷ്. ഒളിമ്പിക്സ് എന്നത് വലിയ കായിക മാമാങ്കമാണ്. ഒളിമ്പിക്സില്‍ കളിക്കാനാവുകയെന്നത് ഏതൊരു കായികതാരത്തിന്റെയും വലിയ സ്വപ്നമാണ്.

റിയോയില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ നമുക്ക് മികച്ച ടീമുകളുമായി കളിച്ചു പഠിക്കേണ്ടതുണ്ട്. കടുത്ത പോരാട്ടങ്ങളിലൂടെ കടന്നെത്തിയെങ്കിലേ മികച്ച പ്രകടനം നടത്താന്‍ നമുക്കാവൂ- ശ്രീജേഷ് പറഞ്ഞു. തനിക്കു ലഭിച്ച അര്‍ജുന പുരസ്കാരത്തിന്റെ ക്രെഡിറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കുന്നതായും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.