ചൈന ഓപ്പണ്‍ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് നേടി. ഫൈനലില്‍ എട്ടാം സീഡ് സ്പാനിഷ് താരം റാഫേല്‍ നഡാലിനെ തകര്‍ത്താണ് ജോക്കോവിച്ചിന്റെ കിരീട നേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. സ്കോര്‍ 6-2, 6-2. ഇത് ആറാം തവണയാണ് ജോക്കിവിച്ച് ബെയ്ജിംഗില്‍ കിരീടം ചൂടുന്നത്.