ഒളിമ്പിക്‍സ് വനിതാ ബാഡ്‌മിന്റണ്‍ ഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു ആദ്യ ഗെയിം (21–19) സ്വന്തമാക്കിയപ്പോള്‍ ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മാരിന്‍ (21-12) രണ്ടാം ഗെയിം സ്വന്തമാക്കി. സിന്ധുവിനെ തുടര്‍ച്ചയായി പുറകിലാക്കിയ ശേഷം മാരിന്‍ മുന്നേറുകയായിരുന്നു.
രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കരോലിന മാരിന്റെ ശക്തമായ മുന്നേറ്റമാണ് കണ്ടത്.
ഇന്നലെ നടന്ന സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ രണ്ടാം മെഡൽ സിന്ധു ഉറപ്പാക്കിക്കഴിഞ്ഞു. മൽസരം ജയിച്ചാൽ സ്വർണം, തോറ്റാൽ വെള്ളി. 2012 ലണ്ടൻ ഒളിംപിക്സിൽ സൈന നെഹ്‌വാൾ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയിരുന്നു.