ബ്രസീലും മെസിയും പൊന്നിന്‍ കുടങ്ങള്‍

Webdunia
ശനി, 10 മെയ് 2014 (11:14 IST)
സൂപ്പര്‍ ടീമായ ബ്രസീലിന്റെ 23 അംഗ ലോകകപ്പ് ടീമിന്റെ ഇത്തവണത്തെ മൂല്യം 51.42 കോടി യൂറോ (4,250 കോടി രൂപ). ബ്രസീലിലെ സാമ്പത്തിക പ്രസിദ്ധീകരണമായ വലോര്‍ ആണ് ഈ കണക്ക് പുറത്തിറക്കിയത്.

ഏപ്രില്‍ മാസത്തിലെ താത്കാലിക വിവരങ്ങളുടെ കണക്കില്‍ കല്‍പ്പിച്ച ടീമിന്റെ മൂല്യം 47.02 കോടി യൂറോയായിരുന്നു. ആ കണക്കുകള്‍ പ്രകാരം ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനും(48.69 കോടി യൂറോ), അര്‍ജന്റീനയ്ക്കും(47.41 കോടി യൂറോ) പിന്നിലായിരുന്നു ബ്രസീലിന്റെ സ്ഥാനം.

കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരിയാണ് ടീമിനെ പ്രഖ്യാപിച്ചത്. അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിയാണ് ഏറ്റവും വിലപിടിച്ചതാരം. 13.81 കോടി യൂറോ.