ബാർസയ്ക്കും യുണൈറ്റഡിനും വിജയം

Webdunia
വ്യാഴം, 23 ജൂലൈ 2015 (10:01 IST)
ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ടീമായ ലോസ് ആഞ്ചൽസ് ഗാലക്സിക്കെതിരെ ബാർസിലോനയ്ക്ക് വിജയം. 2–1ന് ആണു യൂറോപ്യൻ ചാംപ്യൻമാരുടെ ജയം. ഒരാഴ്ച മാത്രം പരിശീലിച്ചാണ് ഇറങ്ങിയതെന്നതിനാൽ ചെറിയ മാർജിനിലാണെങ്കിലും ടീമിന്റെ വിജയത്തിൽ സംതൃപ്തനാണെന്ന് ബാർസ കോച്ച് ലൂയിസ് എൻറിക്വെ പറഞ്ഞു.

ലൂയി സ്വാരസ്, സെർജി റോബർട്ടോ എന്നിവരാണ് ടീമിന്റെ സ്കോറര്‍മാര്‍. ഇന്നലെ നടന്ന മറ്റൊരു മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ജയം കുറിച്ചു. എംഎൽഎസ് ടീമായ സാൻ ജോസ് എർത്ത്ക്വേക്ക്സിനെതിരെ 3–1നാണ് യുണൈറ്റഡിന്റെ ജയം. യുവാൻ മാട്ട, മെംഫിസ് ഡിപേ, ആൻഡ്രിയാസ് പെരേര എന്നിവർ യുണൈറ്റഡിന്റെ ഗോൾ നേടി.