ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് സുഹൃദ ക്ളബ് ഫുട്ബാൾ ടൂർണമെന്റിൽ ഇംഗ്ളീഷ് ചാമ്പ്യൻമാരായ ബാഴ്സലോണയെ പെനാൽറ്റിഷൂട്ടൗട്ടിൽ 4-2ന് കീഴടക്കി. നിശ്ചിത സമയത്ത് 2-2 ന് സമനിലയിൽ പിരിഞ്ഞ തിനെതുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
പത്താം മിനിട്ടിൽ ഏദൻ ഹസാഡിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തി അഞ്ചാം മിനിട്ടിൽ ലൂയിസ് സുവാരേസും അറുപത്തി ആറാം മിനിട്ടിൽ സാന്ദ്രോ റാമിറെസും ബാഴ്സയ്ക്ക് ലീഡ് നൽകി.
എണ്‍പത്തി അഞ്ചാം മിനിട്ടിൽ ഗാരി കാഹിലാണ് കളി വീണ്ടും സമനിലയിലാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിഗോളി കുർട്ടോയ്സ് പിക്വെയുടെ കിക്ക് സേവ് ചെയ്തു. ഹലിലോവിക് പുറത്തേക്കടിച്ചുകളഞ്ഞു.