പി വി സിന്ധു ചരിത്രം കുറിച്ചു, സ്വര്‍ണപ്രതീക്ഷയായി ഫൈനലില്‍
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (15:00 IST)
ഏഷ്യന്‍ ഗെയിംസിന്‍റെ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. ജപ്പാന്‍ താരം അകാനെ യെമാഗുച്ചിയാണ് സെമിയില്‍ സിന്ധു പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ടുസെറ്റുകള്‍ക്കാണ് യമാഗുച്ചിയെ സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-17, 15-21, 21-10.
ഒരു ഇന്ത്യന്‍ താരം ബാഡ്മിന്‍റന്‍ ഫൈനലില്‍ എത്തുന്നത് ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. തായ്‌പേയിയുടെ തായ് സൂയിങ് ആണ് ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.
എന്നാല്‍, സിന്ധുവിനൊപ്പം സെമിഫൈനലില്‍ കടന്ന ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തായ് സൂയിങിനോട് സൈന പരാജയപ്പെടുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍വിയടഞ്ഞത്. സ്കോര്‍: 17-21, 14-21.
കഴിഞ്ഞ 36 വര്‍ഷത്തിനിടെ ബാഡ്മിന്‍റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ് ഇവ.