ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ പുതുചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരമായ സൈന നെഹ്‌വാളിന് പിന്നാലെ പി വി സിന്ധുവും സെമി ഫൈനലിൽ. ഇതോടെ ബാഡ്‌മിന്റണില്‍ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക പതിനൊന്നാം റാങ്കുകാരി തായ്‌ലന്‍ഡിന്റെ നിച്ചോണ്‍ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയത്.
ബാഡ്മിന്റൻ വ്യക്തിഗത ഇനത്തിൽ 36 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്. 2014ലെഇഞ്ചിയോൺ ഗെയിംസിൽ വനിതാ വിഭാഗം ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. യമാഗുച്ചി അകാനെയും ചെന്‍ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയില്‍ നേരിടുക.