ചരിത്രം കുറിച്ച് ഇന്ത്യ; ബോക്‌‌സിംഗില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (15:07 IST)
ഏഷ്യൻ ഗെയിംസിന്റെ പതിനാലാം ദിനത്തിൽ ഇന്ത്യയ്‌ക്ക് ഡബിൾ സ്വർണം. ബോക്‌സിംഗ് റിംഗിൽ അജിത് കുമാറിനും ബ്രിജ് ടീം ഇനത്തിൽ പുരുഷ ടീമിനുമാണ് സ്വർണം കിട്ടിയത്. ഇതോടെ ഇന്ത്യയ്‌ക്ക് പതിനഞ്ച് സ്വർണ മെഡലുകളായി. അറുപതുകാരനായ പ്രണബ് ബർധൻ, അമ്പത്തിയാറുകാരനായ ശിഭ്നാഥ് സർക്കാർ എന്നിവരാണ് ബ്രിജിൽ ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്.
 
15 സ്വർണത്തിനൊപ്പം 23 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ മൊത്തത്തിലുള്ള മെഡലുകളുടെ എണ്ണം 67 ആയി. 2010ലെ ഗ്വാങ്ചൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോർഡാണ് ഇക്കുറി ഇന്ത്യ തിരുത്തിയത്.
 
സ്വർണ, വെള്ളി മെഡലുകളുടെ എണ്ണത്തിലും ഇന്ത്യ റെക്കോർഡ് തിരുത്തിയിരിക്കുകയാണ്. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്‌ക്ക് ഫൈനലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article