അതേസമയം ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യക്കാരിയെന്ന നേട്ടം അൻഷു സ്വന്തം പേരിൽ ചേർത്തു. മറ്റൊരു പോരാട്ടത്തിൽ വനിതകളുടെ 59 കിലോഗ്രാം വിഭാഗത്തിൽ സരിത മോർ വെങ്കലവും സ്വന്തമാക്കി. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരങ്ങളുടെ മെഡൽ നേട്ടം രണ്ടായി.