1.28 കോടിയും സ്വര്‍ണ ബിസ്കറ്റുകളുമായി വാതുവയ്പുകാരന്‍ അറസ്റ്റില്‍

Webdunia
ശനി, 25 മെയ് 2013 (12:16 IST)
PRO
PRO
ഐപിഎല്‍ വാതുവയ്പ്‌ ശൃംഖലയിലെ ഒരു വാതുവയ്പുകാരന്‍ കൂടി അറസ്റ്റില്‍. വിനോദ്‌ മുള്‍ചന്ദാനി എന്ന വാതുവയ്പുകാരനെയാണ്‌ ഗുജറാത്ത്‌ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തത്‌. 1.28 കോടി രൂപയും സ്വര്‍ണ ബിസ്കറ്റുകളും ഇയാള്‍ നിന്ന് കണ്ടെടുത്തു. അഹമ്മദാബാദിലെ സാറ്റലൈറ്റ്‌ മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്‌.

മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വാതുവയ്പു സംഘത്തിലെ അംഗമാണ് മുള്‍ചന്ദാനി. എല്‍ സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വാതുവയ്പുകാരനാണ്‌ ഈ സംഘത്തിന്റെ തലവനെന്ന് അറിയുന്നത്.

ഒത്തുകളി കേസുമായി അറസ്റ്റിലായ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവരുമായി മുള്‍ചന്ദാനിക്ക് ബന്ധമില്ലെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നതെന്നു പോലീസ്‌ നല്‍കുന്ന വിശദീകരണം.

മുള്‍ചന്ദാനിയില്‍ നിന്നു ലാപ്ടോപ്പും മൊബൈയില്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്‌.