സ്കൂള്‍ കായിക മേളയിലെ അത്ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ ഏജന്‍സിയായ നാഷനല്‍ ആന്‍റി ഡോപ്പിങ് ഏജന്‍സി അധികൃതര്‍ എത്തില്ലെന്ന് ഉറപ്പായതൊടെ കായികമേളയില്‍ ‘മരുന്നടി‘യും നടക്കുന്നുണ്ടെന്ന് സൂചന.
നാഡയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ രണ്ട് തവണ കത്തയച്ചിരുന്നു. അതിന് ഇ-മെയില്‍ വഴി നാഡ ഡയറക്ടര്‍ ജനറല്‍ നല്‍കിയ മറുപടിയിലാണ് തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി നാഡ അറിയിച്ചത്.
മീറ്റ് നടക്കുന്ന മഹാരാജാസ് സ്റ്റേഡിയത്തിലെ ആണ്‍കുട്ടികളുടെ കുളിമുറിയില്‍നിന്ന് സിറിഞ്ചുകളും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഉത്തേജകമരുന്ന് കുപ്പിയും കണ്ടെത്തിയതായും റീപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ ക്കുളത്തില്‍ നടക്കുന്ന ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാഡ സംഘം പരിശോധനക്കുണ്ട്. ചിലപ്പോള്‍ ഈ സംഘം കൊച്ചിയില്‍ മിന്നല്‍ പരിശോധന നടത്താനുമുള്ള സാധ്യതയുമുണ്ട്.