സോണി എറിക്സണ്‍ ഓപ്പണ്‍: പേസ്- ഭൂപതി സഖ്യം സെമിയില്‍

Webdunia
ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം മിയാമി സോണി എറിക്സണ്‍ ഓപ്പണിന്റെ പുരുഷവിഭാഗം ഡബിള്‍സിന്റെ സെമിഫൈനലില്‍ കടന്നു. ഫ്രാന്‍സ്‍- സെര്‍ബിയ സഖ്യമായ മൈക്കല്‍ ലോഡ്ര- നെനാഡ് സിമോഞ്ചിക് കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

ഫ്രാന്‍സ്‍- സെര്‍ബിയ സഖ്യത്തെ 6-3, 6-7(4), 10-7 എന്നീ സെറ്റുകള്‍ക്കാണ് പേസ്- ഭൂപതി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

ഇന്ത്യാ- പാക് സഖ്യമായ രോഹന്‍ ബൊപ്പണ- ഐസം ഉള്‍ ഹഖ് ഖുറേഷി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയ ഒലിവെര്‍ മറാക്- സെര്‍ബ് ജാങ്കോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ നേരിടുക.