സോം‌ദേവ് ചെന്നൈ ഓപ്പണില്‍ നിന്ന് പിന്‍‌മാറി

Webdunia
ചൊവ്വ, 3 ജനുവരി 2012 (13:08 IST)
ഇന്ത്യന്‍ താരം സോം‌ദേവ് ദേവ്‌വര്‍മ്മന്‍ ചെന്നൈ ഓപ്പണില്‍ നിന്ന് പിന്‍‌മാറി. തോളെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് സോംദെവ് ചെന്നൈ ഓപ്പണില്‍ നിന്ന് പിന്‍‌മാറിയത്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇപ്പോള്‍ പിന്‍‌മാറുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍‌മാര്‍ നിര്‍ദ്ദേശിച്ചത്. അതനുസരിച്ചാണ് ഞാന്‍ മത്സരത്തില്‍ നിന്ന് പിന്‍‌മാറുന്നത്- സോം‌ദേവ് പറഞ്ഞു.

സിംഗിള്‍സില്‍ സോം‌ദേവിന് പകരം ഫ്രാന്‍സ് താരം എഡ്വാര്‍ഡ് റോജര്‍ വാസ്സെലിനെയാണ് ചെന്നൈ ഓപ്പണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.