സോംദേവിന്റെ വിംമ്പിള്‍ഡണ്‍ മോഹത്തിന് തിരിച്ചടി

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (14:46 IST)
PRO
ഇത്തവണത്തെ വിംമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കളിക്കാനുള്ള ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മ്മന്റെ മോഹം അസ്തമിച്ചു. സോംദേവ് ദേവ്വര്‍മന്‍ വിംമ്പിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന് യോഗ്യത നേടിയില്ല. യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ടില്‍ സോംദേവ് ഓസ്ട്രേലിയയുടെ മാറ്റ് റീഡിനോട് തോറ്റാണ് പുറത്തായത്. സ്കോര്‍: 6-7, 6-4, 16-18.

ലോക റാങ്കിംഗില്‍ നൂറ്റിമുപ്പത്തിയഞ്ചാം സ്ഥാനക്കാരനായ സോംദേവിന് തന്നെക്കാള്‍ 78 സ്ഥാനം പിന്നിലുള്ള റീഡിനെതിരെ മികച്ച തുടക്കം കിട്ടിയിരുന്നു. ആദ്യ സെറ്റില്‍ മികച്ച ലീഡ് നേടി. മൂന്നാം സെറ്റിന്‍െറ ഒമ്പതാം ഗെയിമില്‍ മാച്ച് പോയന്‍റിലെത്തിയെങ്കിലും കൈവിട്ടു പോവുകയായിരുന്നു.

34 ഗെയിം നീണ്ട വാശിയേറിയ മൂന്നാം സെറ്റില്‍ സോംദേവ് തോല്‍വി സമ്മതിച്ചതോടെ ഇത്തവണ വിംബ്ള്‍ഡണ്‍ സിംഗ്ള്‍സില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്ന് പുരുഷതാരങ്ങളുണ്ടാവില്ലെന്നുറപ്പായി.