ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സുശീല്‍ കുമാറിന് റിയോ ഒളിമ്പിക്‌സ് പങ്കെടുക്കാന്‍ കഴിയില്ല. ട്രയല്‍ നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍കുമാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂഎഫ്‌ഐ)സുതാര്യമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഡബ്ല്യൂ എഫ് ഐയുടെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
74 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയ നര്‍സിംഗ് യാദവുമായി ട്രയല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ലാസ് വേഗസില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് നര്‍സിംഗ് യാദവ് ഒളിമ്പിക്സ് യോഗ്യത നേടിയത്.