സിറ്റി ഓപ്പണ്‍: സാനിയ-യാരോസ്ലാവ സഖ്യം സെമിയില്‍

Webdunia
ശനി, 30 ജൂലൈ 2011 (10:51 IST)
PRO
PRO
സാനിയ മിര്‍സ - യാരോസ്ലാവ ഷ്വെഡോവ സഖ്യം സിറ്റി ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് സെമിയിലെത്തി. ലിന്‍ഡ്സേ ലീ - മെഗാന്‍ മൌള്‍ട്ടന്‍ സഖ്യത്തെയാണ് സാനിയ-യാരോസ്ലാവ ക്വാര്‍ട്ടറില്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

ലിന്‍ഡ്സേ-മെഗാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-യാരോസ്ലാവ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. 6-3, 6 -4 എന്നീ സെറ്റുകള്‍ക്കാണ് സാനിയ-യാരോസ്ലാവ കൂട്ടുകെട്ടിന്റെ വിജയം.

സിംഗിള്‍സില്‍ സാനിയ ആദ്യ റൌണ്ടില്‍ പരാജയപ്പെട്ടിരുന്നു.