സിറ്റിയുടെ മോശം പ്രകടനം: മാനേജര്‍ കോപാകുലന്‍

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2013 (14:56 IST)
PRO
PRO
എവര്‍ട്ടണോട് 2-0ന് തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ കിരീടമോഹം പൊലിഞ്ഞു. സിറ്റി തോറ്റതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം ഉറപ്പിച്ചിരിക്കുകയാണ്. കിരീടം അടിയറവെക്കേണ്ടിവരുമെന്ന് മത്സരശേഷം സിറ്റി കോച്ച് ഡേവിഡ് പ്ലാറ്റും സമ്മതിച്ചു.

ടീമിന്റെ പ്രകടനത്തില്‍ കോപാകുലനായ മാനേജര്‍ റോബര്‍ട്ടോ മാഞ്ചീസ് മത്സരശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. മാഞ്ചസ്റ്റര്‍ രണ്ടാംസ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്കു(59)മേല്‍ 15 പോയന്‍റ് ലീഡ് കരസ്ഥമാക്കി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡിനോടേറ്റ 3-2 തോല്‍വിയോടെയാണ് കിരീടപ്പോരാട്ടത്തില്‍ സിറ്റി പിന്നാക്കം പോയത്. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുപതാം കിരീടമാണ് ടീമിന്റെ ലക്ഷ്യമെന്നും റെക്കോഡ് അതിന്റെ ഭാഗംമാത്രമേ ആകുന്നുള്ളൂവെന്നുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്‌സ്‌ഫെര്‍ഗൂസന്‍ പ്രതികരിച്ചത്.