ഷോട്പുട്ട്: ഓം പ്രകാശിന് ഒളിമ്പിക്സ് യോഗ്യത

Webdunia
വെള്ളി, 29 ജൂലൈ 2011 (18:40 IST)
ഇന്ത്യന്‍ താരം ഓം പ്രകാശ് കര്‍ഹാന 2012 ലണ്ടന്‍ ഒളിമ്പിക്സിലും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍‌ഷിപ്പിലും മത്സരിക്കാ‍ന്‍ യോഗ്യത നേടി. ഐ‌എ‌എ‌എഫ് മീറ്റില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയാണ് ഓം പ്രകാശ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.

ഷോട്‌പുട്ടില്‍ മികച്ച വ്യക്തിഗത മികവ് ( 20.04 മീറ്റര്‍) കണ്ടെത്തിയാണ് ഓം പ്രകാശ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 20 മീറ്ററാണ് ഒളിമ്പിക്സിനുള്ള യോഗ്യതാമാര്‍ക്ക്.

ഇരുപത്തിനാലുകാരനായ ഓം പ്രകാശ് ഇതിന് മുമ്പ് ഏറ്റവും ദൂ‍രം എറിഞ്ഞത് 20.02 മീറ്ററായിരുന്നു (അന്തര്‍ സംസ്ഥാന മീറ്റ്). കോബയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍‌ഷിപ്പില്‍ 19.47 മീറ്റര്‍ എറിഞ്ഞ ഓം പ്രകാശ് വെങ്കലം നേടിയിരുന്നു.