വേഗമേറിയ വനിതാതാരം ജെറ്റര്‍

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2011 (08:53 IST)
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാതാരം അമേരിക്കയുടെ കാര്‍മലിത ജെറ്റര്‍. 10.90 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജെറ്റര്‍ സ്വര്‍ണം നേടിയത്.

ജമൈക്കയുടെ വെറോണിക്കാ കാംപല്‍ ബ്രൗണ്‍ 10.97 സെക്കന്‍ഡില്‍ രണ്ടാമതായി. ട്രിനിഡാഡിന്റെ കെല്ലി ആന്‍ ബാപ്പറ്റിസ്റ്റയ്ക്കാണ് വെങ്കലം.

ചാമ്പ്യന്‍‌ഷിപ്പില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ് ലോക റെക്കോര്‍ഡുകാരന്‍ ക്യൂബയുടെ സെയ്‌റോണ്‍ റോബിള്‍സ് ഒന്നാമെതെത്തിയിട്ടും അയോഗ്യനാക്കപ്പെട്ടു. അവസാന കുതിപ്പിനിടെ ക്യൂബന്‍ താരത്തിന്റെ വലംകാല്‍ ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ ലീയുവിന്റെ ഇടതുകൈയില്‍ തട്ടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റോബിള്‍സിനെ അയോഗ്യനാക്കിയത്.

അത്‌ലറ്റിക് നിയമാവലിയിലെ 163/2-ാം വകുപ്പ് പ്രകാരം ട്രാക്കില്‍ തടസ്സമുണ്ടാക്കിയെന്ന കുറ്റമാണ് ട്രാക്ക് റഫറി റോബിള്‍സില്‍ ചുമത്തിയത്. തുടര്‍ന്ന് ജേസണ്‍ റിച്ചാര്‍ഡ്‌സന് (13.16) സ്വര്‍ണവും ലിയുവിന് (13.21) വെള്ളിയും ബ്രിട്ടീഷ് താരം ആന്‍ഡ്രൂ ടര്‍ണറിന് (13.44) വെങ്കലവും പ്രഖ്യാപിച്ചു.