വീണ്ടും ഉസൈന്‍ ബോള്‍ട്ട്

Webdunia
ചൊവ്വ, 9 ജൂലൈ 2013 (09:17 IST)
PRO
PRO
ഉസൈന്‍ ബോള്‍ട്ട് വീണ്ടും കൊടുങ്കാറ്റായി. 200 മീറ്ററില്‍ 19.73 സെക്കന്റില്‍ പറന്നെത്തിയാണ് ബോള്‍ട്ട് ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ചത്. പാരിസ് ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം നാട്ടുകാരനായ വാറന്‍വീറിനെ പരാജയപ്പെടുത്തിയാണ് ബോള്‍ട്ട് ഒന്നാമതെത്തിയത്.

അടുത്തമാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി തന്റെ ചില കുറവുകള്‍ പരിഹരിക്കാനുണ്ടായിരുന്നു. പരിശീലകന്‍ ഡെല്‍പില്‍സ് അവ കണ്ടെത്തി പരിഹരിച്ചു തന്നതുകൊണ്ടാണ് തനിക്ക് മികച്ച സമയം കുറിക്കാന്‍ കഴിഞ്ഞതെന്ന് ബോള്‍ട്ട് പറഞ്ഞു.

പാരിസ് ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ രണ്ടാമനായ വാറന്‍വീറ് 19.92 സെക്കന്റ് കുറിച്ചു. ഉസൈന്‍ ബോള്‍ട്ട് കഴിഞ്ഞ ആഴ്ച നടന്ന ലോസേല്‍ ഡയമണ്ട് മീറ്റില്‍ ടൈസന്‍ഗേ 100 മീറ്ററില്‍ മികച്ച സമയം കുറിച്ചിരുന്നു.