ഇന്ന് ആരാധകലോകം ഉറ്റു നോക്കുന്ന പോരാട്ടം, യൂറോപ്യന്‍ ഫുട്‌ബാളിലെ കരുത്തരായ നാല് ക്ലബുകള്‍ ഇന്ന് കളിക്കളത്തില്‍ ഏറ്റുമുട്ടും. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ന് ആരാധകലോകം കാത്തിരിക്കുന്ന മത്സരങ്ങള്‍ അരങ്ങേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ അലയന്‍സ് അരീനയില്‍ അരങ്ങേറുമ്പോള്‍ മാഡ്രിഡിലാണ് ബാഴ്സയും അത്‌ലറ്റിക്കോയും തമ്മിലുള്ള പോരാട്ടം.
1974 ന് ശേഷം ആദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തുക എന്ന വലിയ നേട്ടമാണ് ഇത്തവണ അത്‌ലറ്റിക്കോയുടെ മുന്നിലുള്ളത്. സ്പാനിഷ് ആഭ്യന്തര ലീഗില്‍ ഇത്തവണ കരുത്തറിയിച്ചവരാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.
അതിനാല്‍ തന്നെ അത്‌ലറ്റികോ ശക്തമായ പ്രതീക്ഷകളുമായാണ് സ്വന്തം തട്ടകത്തില്‍ പടയ്ക്കെരുങ്ങുന്നത്. ടീമിലെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഡീഗോകോസ്റ്റയുടെ പരുക്കാണ് ഇന്ന് അത്‌ലറ്റിക്കോയെ വലയ്ക്കുന്നത്. വിയ്യാറയലിനെതിരെ നടന്ന മത്സരത്തില്‍ കോസ്റ്റ കളിച്ചിരുന്നില്ല. കോസ്റ്റയ്ക്ക് പകരം ഡീഗോ റിബാസാകും ഇറങ്ങുക.
ബയേണ്‍ മ്യൂണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുന്നത് ആത്മവിശ്വാസവുമായാണ്. ബയേണിന്റെ മിഡ്‌ഫീല്‍ഡര്‍ ബാസ്റ്റിന്‍ ഷ്വൊയ്‌ന്‍സ്റ്റീഗര്‍ ഇന്ന് കളിക്കാന്‍ ഉണ്ടാവില്ല. വെയ്‌ന്‍ റൂണി പരിക്കില്‍ നിന്ന് മോചിതനാകാത്തതുമൂലം ഇന്ന് കളിക്കാനുണ്ടാകില്ലെന്നാണ് സൂചന. ലയണല്‍ മെസിയിലും നെയ്‌മറിലുമാണ് ബാഴ്സലോണയുടെയും പ്രതീക്ഷയിലാണ് പ്രതീക്ഷ ബാഴ്സലോണ. മെസി ഫോമിലേക്ക് തിരിച്ചെത്തിയത് ആത്മ വിസ്വാസം കൂട്ടുന്ന ഘടകം തന്നെയാണ്. ആദ്യപാദത്തില്‍ ബാഴ്സയ്ക്ക് സമനില നേടിക്കൊടുത്തത് നെയ്‌മറിന്റെ ഗോളാണ്.