ലോക ഫുട്‌ബോളര്‍: റിബറിയ്ക്ക് സാധ്യത

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (10:46 IST)
PRO
PRO
2013 ലെ ലോക ഫുട്‌ബോളര്‍ ആരായിരിക്കും. ഫുട്ബോളറെ കണ്ടെത്താനുള്ള അന്തിമ പട്ടിക തയ്യാറായി. കഴിഞ്ഞ നാല് തവണയും ലോക ഫുട്‌ബോളര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബയേണ്‍ താരം ഫ്രാങ്ക് റിബറി എന്നിവര്‍ തമ്മിലാണ് ഇത്തവണ പോരാട്ടം നടക്കുന്നത്.

റിബറിയോ റൊണാള്‍ഡോയോയ്ക്ക് ആണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോളറായിരുന്നു അദ്ദേഹം.

ലോക ഫുട്‌ബോളര്‍ക്കുള്ള ബാലെന്‍ ഡി ഓര്‍ പുരസ്‌കാരം 2014 ജനുവരി 13നാണ് പ്രഖ്യാപിക്കുക. സൂറിച്ചില്‍ വച്ചായിരിക്കും പ്രഖ്യാപനം.