ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; ആനന്ദിന് തോല്‍‌വി

Webdunia
ഞായര്‍, 17 നവം‌ബര്‍ 2013 (14:04 IST)
PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍വി. നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ തുടര്‍ച്ചയായ രണ്ടാംവിജയം സ്വന്തമാക്കി.

നാലുപോയന്‍റുമായി സുശക്തമായ നിലയിലാണ് കാള്‍സണ്‍. നാല് സമനിലകളില്‍നിന്ന് ലഭിച്ച രണ്ടുപോയന്‍റാണ് ആനന്ദിനുള്ളത്. ആറ് കളികള്‍കൂടി അവശേഷിക്കെ രണ്ടരപ്പോയന്‍റുകൂടി നേടിയാല്‍ കാള്‍സണ് ലോകകിരീടത്തില്‍ മുത്തമിടാം.

വെള്ളക്കരുവിലായിരുന്നു ഇന്ന് ആനന്ദ് കളിച്ചിരുന്നത്. ഇതോടെ 12 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 4 പോയിന്റോടെ കാള്‍സന്‍ മുന്നിലാണ്.

ആനന്ദിന് രണ്ട് പോയിന്റുകളാണുള്ളത്. ടൂര്‍ണമെന്റില്‍ ഇനി ആറ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഞായറാഴ്ച്ച മത്സരമില്ല, തിങ്കളാഴ്ച്ചയാണ് ടൂര്‍ണമെന്‍റിലെ ഏഴാമത്തെ മത്സരം.