ലോകകപ്പിനുളള ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമായി

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (15:14 IST)
PRO
ലോകകപ്പിനുളള ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമായി. 18 അംഗടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മന്‍പ്രീത് സിങാണ് ഹോക്കി ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റന്‍.

ഡിസംബര്‍ ആറു മുതല്‍ 15 വരെ ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷനല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. 85 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മന്‍പ്രീത് സിങ്ങാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരന്‍.

പൂള്‍ ‘സി’യില്‍ ഇന്ത്യക്കൊപ്പം ഹോളണ്ട്, കൊറിയ, കാനഡ എന്നീ ടീമുകളാണുള്ളത്.