റാഫേല്‍ നദാലും ദ്യോക്കോവിച്ചും ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസ് സെമിയില്‍

Webdunia
ശനി, 12 ഒക്‌ടോബര്‍ 2013 (12:55 IST)
PRO
ലോക ഒന്നാംനമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നഡാലും നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസിന്റെ സെമിയിലെത്തി.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ഗായെല്‍മൊണ്‍ഫില്‍സിനെയാണ് ദ്യോക്കോവിച്ച് കീഴടക്കിയത്(6-7, 6-2, 6-4). ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗയാണ് സെമിയില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ റാഫേല്‍ നഡാല്‍ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നു(7-6, 6-1).

സ്പാനിഷ് താരം നിക്കോളാസ് അല്‍മാഗ്രോയെ കീഴടക്കിയ(6-3, 6-3) അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ സെമിയില്‍ നഡാല്‍ നേരിടും.