രഞ്ജിത് മഹേശ്വരിക്ക് ഡല്‍ഹി കേരള ഹൌസില്‍ മുറി നിഷേധിച്ചു

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (18:29 IST)
PRO
PRO
അര്‍ജുന അവാര്‍ഡ് ജേതാവ് രഞ്ജിത് മഹേശ്വരിക്ക് ഡല്‍ഹി കേരള ഹൌസില്‍ മുറി നിഷേധിച്ചു. സംസ്ഥാന പൊതുഭരണ വകുപ്പാണു രഞ്ജിത്തിന് കേരള ഹൌസില്‍ റൂം നിഷേധിച്ചത്. സായിയും സ്പോര്‍ട്സ് കൌണ്‍സിലും രഞ്ജിത്തിനു മുറി നല്‍കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു.

ശനിയാഴ്ച രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതാണ് രഞ്ജിത് മഹേശ്വരി. അര്‍ജുന അവാര്‍ഡ് വാങ്ങാനായി മാതാപിതാക്കള്‍ക്കൊപ്പമാണ് എത്തുന്നതെന്നും അതിനാല്‍ മുറി അനുവദിക്കണമെന്നും രഞ്ജിത് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.