യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ്, ബാഴ്‌സലോണയും ആഴ്‌സനലും വിജയിച്ചു

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (09:58 IST)
PRO
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി കഴിഞ്ഞദിവസം ഇറങ്ങിയ പ്രമുഖ ക്ലബുകളായ ബാഴ്‌സലോണയും ആഴ്‌സനലും അത്‌ലറ്റികോ മാഡ്രിഡും ചെല്‍സിയും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ജയിച്ചു.

എന്നാല്‍ അയാക്‌സിനെതിരെ എസിമിലാന് (1-1) സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഗ്രൂപ്പ് ഇയില്‍ ചെല്‍സി സ്റ്റിയേവയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. റുമാനിയന്‍ ക്ലബായ സ്റ്റിയേവയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ താരം റാമിറസാണ് ചെല്‍സിക്കായി രണ്ട് ഗോള്‍ നേടിയത്. മിഡ്ഫീല്‍ഡര്‍ ലാംപാഡും ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

സ്റ്റിയുവയുടെ പ്രതിരോധതാരം ജിയോര്‍ജിയേവസ്‌കിയടെ വകയായി സെല്‍ഫ് ഗോളും ചെല്‍സിക്ക് ലഭിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഷല്‍ക്കെ എഫ്സി ബാസലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു.