യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍, റയല്‍, മാഞ്ചസ്റ്റര്‍ മുന്നേറ്റത്തില്‍

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (18:26 IST)
PRO
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രമുഖ ടീമുകളായ ബയേണ്‍ മ്യൂണിക്, റയല്‍ മാന്‍ഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവക്ക് മുന്നേറ്റം. ബയേണ്‍ മ്യൂണിക് സിഎസ്‌കെഎ മോസ്‌കോയേയും റയല്‍ മാന്‍ഡ്രിഡ് ഗലാട്ടസറേയേയും ആണ് തോല്‍പിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയും വിജയത്തോടെയാണ് തുടങ്ങിയത്. വിക്ടോറിയന്‍ പ്ലസെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി അടിയറവ് പറയിപ്പിച്ചത്. ബയെര്‍ സിവര്‍കുസെനിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.