യു എസ് ഓപ്പണ്‍ വനിതാ വിഭാഗം പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ വീനസ് വില്യംസും കിം ക്ലൈസ്റ്റേഴ്സും ഏറ്റുമുട്ടും. 2000ലും 2001ലും യു എസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള വീനസ് മൂന്നാം റൌണ്ടില്‍ മഗദലേന റിബാരിക്കോവിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ (6-2, 7-5) അടിയറവ് പറയിച്ചത്.
ഇടവേളക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ക്ലൈസ്റ്റേഴ്സ് കിര്സ്റ്റന് ഫ്ലിപ്കെന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-0, 6-2) കീഴടക്കിയാണ് വീനസുമായുള്ള പോരാട്ടത്തിന് അര്‍ഹത നേടിയത്. 2005ലായിരുന്നു ക്ലൈസ്റ്റേഴ്സ് യു എസ് ഓപ്പണില്‍ മുത്തമിട്ടത്. ഇതിനു മുന്‍പ് 10 തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം വീനസിനൊപ്പം നിന്നു.
നിലവിലെ ചാമ്പ്യനും ആതിഥേയ പ്രതീക്ഷയുമായ സെറീന വില്യംസും പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. സ്പെയിനിന്റെ മരിയ ജോസ് മാര്റ്റിനെസിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 7-5) കീഴടക്കിയാണ് സെറീന കുതിപ്പ് തുടര്‍ന്നത്. സ്ലൊവാക്യയുടെ ഡാനിയേല ഹഞ്ചുക്കോവയാണ് സെറീനയുടെ അടുത്ത റൌണ്ട് എതിരാളി.