റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൌണ്ടില്‍ കടന്നു. കൊളംബിയന്‍ താരം സാന്റിയാഗോ ഗിറാള്‍ഡോയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ രണ്ടാം റൌണ്ടില്‍ കടന്നത്. സ്കോര്‍ 6-4, 6-3, 6-2.
ഫെഡററുടെ 224 ാമത് ഗ്രാന്‍ഡ്സ്ലാം മത്സരവിജയമാണിത്. ഇതോടെ, ഗ്രാന്‍ഡ്സ്ലാം കളികളില്‍ ജയിച്ചതില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ദ്രേ അഗാസിയുടെ റെക്കോര്‍ഡിനൊപ്പം ഫെഡറര്‍ എത്തി. 16 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ ഫെഡറര്‍ നേടിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവയും യുഎസിന്റെ വീനസ് വില്യംസും രണ്ടാം റൌണ്ടില്‍ കടന്നിട്ടുണ്ട്.