മോഹന്‍ ബഗാന് രണ്ട് കോടി രൂപ പിഴശിക്ഷ

Webdunia
ബുധന്‍, 16 ജനുവരി 2013 (13:08 IST)
PRO
മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബിന്റെ വിലക്ക്‌ പിന്‍വലിച്ചു. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗത്തിലാണു രണ്ടു വര്‍ഷത്തെ വിലക്ക്‌ പിഴ ശിക്ഷയായി കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌.

ബഗാന്‍ രണ്ടു കോടി രൂപ പിഴയായി നല്‍കണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഈസ്‌റ്റ്‌ ബംഗാളിനെതിരേ നടന്ന ഐ ലീഗ്‌ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയതിനായിരുന്നു ബഗാനു രണ്ടു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്‌. തുടര്‍ന്നു കളിക്കാമെങ്കിലും ഇതുവരെയുണ്ടായിരുന്ന 12 പോയന്റും നഷ്‌ടമാകും.

ഇനി പൂജ്യം പോയിന്റില്‍നിന്നു വേണം ബഗാന്‍ കളിച്ചു തുടങ്ങാന്‍. ബഗാന്റെ ഐ ലീഗിലെ പുതുക്കിയ മത്സരക്രമം വൈകാതെ പുറത്തിറക്കുമെന്ന്‌ ഐ ലീഗ്‌ സിഇഒ. സുനന്ദ ധാര്‍ പറഞ്ഞു.

ഐ ലീഗിന്റെ താല്‍പര്യം നിലനിര്‍ത്തിയാണു ബഗാന്റെ വിലക്ക്‌ പിന്‍വലിച്ചതെന്ന്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്‌തമാക്കി.