മൈക്കിള്‍ ഷൂമാക്കറിന്‌ പ്രത്യേക മുറിയൊരുക്കുന്നു

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (09:50 IST)
PRO
സ്‌കീയിംഗിനിടെ വീണു തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ്‌ അബോധാവസ്‌ഥയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്‌ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റ്‌ അടക്കമുള്ള സൗകര്യങ്ങളുള്ള പ്രത്യേക മുറിയൊരുക്കുന്നു.

ആശുപത്രിയില്‍നിന്നുവിട്ടാല്‍ ഷൂമാക്കറിന്റെ പരിചരണത്തിനും മറ്റുമായാണു 19 ദശലക്ഷം ഡോളര്‍ ചെലവിട്ടു പ്രത്യേക മുറി പണിയുന്നതെന്നു ഭാര്യ പറഞ്ഞു.

ആശുപത്രിയിലേതിനു സമാനമായ സൗകര്യങ്ങളുണ്ടെങ്കിലേ ഷൂമാക്കറിനെ മാറ്റാനാകുയെന്നു ഗ്രനോബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടമാര്‍ വ്യക്‌തമാക്കിയിരുന്നു.

മൂന്നു മാസം മുന്‍പാണു ഫ്രാന്‍സിലെ ഗ്രനോബിള്‍ നഗരത്തിലെ ഒരു റിസോര്‍ട്ടില്‍ സ്‌കീയിംഗ്‌ നടത്തുന്നതിനിടെ ഷൂമാക്കറിനു പരുക്കേറ്റത്‌.