ഒളിന്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഇടിക്കൂട്ടിലെ പുലിക്കുട്ടി ബോക്സിംഗ് താരം മേരികോമിന് തന്നെ ബോക്സിംഗ് അക്കാഡമി വിപുലീകരിക്കുന്നതിനായുള്ള സ്ഥലം അനുവദിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു.
3.30 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടില്‍ മേരി കോം റീജിയണല്‍ ബോക്സിംഗ് ഫൗണ്ടേഷന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഒളിന്പിക്സില്‍ മേരികോം വെങ്കല മെഡല്‍ നേടിയപ്പോള്‍ ബോക്സിംഗ് അക്കാദമിയ്ക്കു വേണ്ടി സ്ഥലം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അ
മേരികോമിനെ ബോക്സിംഗ് അക്കാദമി 2006ലാണ് ആരംഭിച്ചത്. സൗജന്യമായ പരിശീലനമാണ് ഇവിടെ നിന്നും നല്‍കുന്നത്. ആകെ 57 പേരാണ് അക്കാദമിയിലുള്ളത്