മെസ്സിയേക്കാലും കേമന്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോ; പെലെ

Webdunia
ശനി, 1 ഫെബ്രുവരി 2014 (15:32 IST)
PRO
അര്‍ജന്റീനയുടെ സറ്റാര്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസ്സിയെക്കാലും മിടുക്കനായ കളിക്കാരനാണ് ക്രിസ്റ്റിയാനോ റോണാള്‍ഡോയെന്ന് ഫുട്ബോള്‍ ഇതിഹാസം പെലെ.

കഴിഞ്ഞ രണ്ട് സീസണുകളിലും മെസിയെക്കാള്‍ മികച്ച കളി കാഴ്ച്ചവെച്ചത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മെസ്സി കേമനായിരിക്കാം എന്നാല്‍ പരുക്കിനുശേഷം അദ്ദേഹത്തിന് തന്റെ തനതായ ശൈലി പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പെലെ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യൂറോപ്യന്‍ താരങ്ങളില്‍ ക്രിസ്റ്റ്യാനോ മികച്ചു നിന്നു. നിലവില്‍ ക്രിസ്റ്റിയാനോ തന്നെയാണ് മുന്നില്‍. കഴിഞ്ഞ മാസം മികച്ച ഫുട്‌ബോളര്‍ക്ക് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു.