മെസ്സിയുടെ കോട്ടിന്റെ വില എട്ടരക്കോടി

Webdunia
ബുധന്‍, 22 ജനുവരി 2014 (15:28 IST)
PRO
സൂറിക്കില്‍ നടന്ന ലോക ഫുട്ബോളര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അണിഞ്ഞ സ്യൂട്ടിന്റെ പേരില്‍ ലയണല്‍ മെസ്സി സ്വന്തമാക്കിയതു പത്തുലക്ഷം യൂറോയാണ്‌.

അതായത് ഇന്ത്യന്‍ കറന്‍സിയില്‍ എട്ടരക്കോടി രൂപ. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈന്‍ കമ്പനിയായ ഡോള്‍ക്ക്‌ ആന്‍ഡ്‌ ഗബാനയാണു തുക നല്‍കിയത്‌. മെസ്സിയുമായി പരസ്യ കരാറുള്ള കമ്പനി ബോണസ്‌ എന്ന നിലയിലാണ്‌ ഈ തുക പ്രതിഫലമായി നല്‍കിയത്‌. അവരുടെ വകയായിരുന്നു മെസ്സി ധരിച്ച ചുവന്ന സ്യൂട്ട്‌.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനമായിരുന്നു ഇത്തവണ മെസ്സിക്ക്‌. ബാര്‍സിലോന താരമായ മെസ്സി കഴിഞ്ഞ നാലു തവണയും ലോക ഫുട്ബോളറായിരുന്നു.