മെസ്സിയുടെയും തിയാഗോയുടെയും ചിത്രം ഫേസ്‌ബുക്കില്‍ വൈറല്‍

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2013 (13:52 IST)
PRO
പ്രശസ്ത ഫുട്ബോള്‍ താരം ലയണല്‍ മെസ്സി അപൂര്‍വമായി മാത്രമേ തന്റെ കുടുംബത്തെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാറുള്ളൂ‍. എന്നാല്‍ ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഒരു അപൂര്‍വചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം

പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ മെസ്സി അഞ്ജാതമായ ഒരിടത്ത് ഇരുന്ന് തന്റെ മകന്‍ തിയാഗോയുടെയും റോകുസ്സോ ആന്റോണെല്ലോയുടെയുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചു.

പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം മുക്കാല്‍ ലക്ഷത്തോളം ഫേസ്ബുക്ക് ഷെയറുകളും ഒരു കോടി 20 ലക്ഷം ലൈക്കുകളും അതോടൊപ്പം മുക്കാല്‍ലക്ഷത്തോളം കമന്റുകളുമാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.


ചിത്രത്തിനു കടപ്പാട്- മെസ്സിയുടെ ഫേസ്ബുക്ക് പേജ്