മാര്‍ബേസില്‍ സ്കൂള്‍ അത്‌ലറ്റിക് സെലക്ഷന്‍

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (10:48 IST)
കായികരംഗത്ത് മികവു തെളിയിച്ച സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ സെലക്ഷന്‍ ട്രയല്‍സും അത്‌ലറ്റിക് പരിശീലന ക്യാംപും ഏപ്രിലില്‍ ആരംഭിക്കും.

അടുത്ത തിങ്കളാഴ്ച മുതലാണ് ക്യാംപ് ആരംഭിക്കുന്നത്. പരിശീലനം കോതമംഗലം എം എ കോളജ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴിനു ആരംഭിക്കുമെന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യുവും മാനേജര്‍ ഷിബു കുര്യാക്കോസും അറിയിച്ചു.

അഞ്ചു മുതല്‍ 11 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഭക്ഷണവും താമസസൌകര്യവും സൌജന്യമാണ്.