2014- ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ബ്രസീലിലെ മുന്നൊരുക്കങ്ങള്‍ അവതാളത്തിലായി. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനുള്ള നവീകരണ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനകം തന്നെ അഞ്ച് മാസം പിന്നിലായി ഇഴഞ്ഞ് നീങ്ങുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുടങ്ങിയത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
നിര്‍മ്മാണ തൊഴിലാളികളുടെ വേതനം സംബന്ധിച്ച തര്‍ക്കമാണ് പണിമുടക്കിന് കാരണം. ഇരുപതിനായിരത്തിലേറെ തൊഴിലാളികളാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഫിഫ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.