ബെക്കാമും ഭാര്യയും ‘പരസ്യ’മായി തുണി ഉരിഞ്ഞു

Webdunia
വ്യാഴം, 28 ജനുവരി 2010 (18:52 IST)
PRO
PRO
ഫുട്ബോള്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാമും ഭാര്യയും പ്രമുഖ മോഡലുമായ വിക്ടോറിയ ബെക്കാമും ‘പരസ്യ’മായി തുണിയുരിഞ്ഞു. ഞെട്ടേണ്ട. ഒരു ഫാഷന്‍ മാഗസിന്‍റെ പരസ്യ ചിത്രീകരണത്തിനു വേണ്ടിയണ് ഇരു താരങ്ങളും തുണി ഉരിഞ്ഞത്. ഫാഷന്‍ മാഗസിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന്‍റെ കവര്‍ പേജിലാണ് ഇരുവരും അര്‍ദ്ധനഗ്നരാ‍യി പ്രത്യക്ഷപ്പെടുന്നത്.

മാഗസിന്‍റെ നാല്‍പ്പത് പേജുകളോളം ഇരു താരങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ചിരിക്കയാണെന്ന് ‘ദി മിറര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. അടിവസ്ത്ര പരസ്യത്തിനായി ഒരു പാട് പേരുടെ മുന്നില്‍ അര്‍ദ്ധനഗ്നനായി നില്‍ക്കാന്‍ തുടക്കത്തില്‍ തനിക്ക് മടിയായിരുന്നുവെന്ന് ചിത്രീകരണത്തിനുശേഷം ബെക്കാം പറഞ്ഞു.

കുട്ടിക്കാലത്ത് തന്‍റെ അമ്മയുടെ മുന്നില്‍ പോലും അങ്ങനെ നിന്നിട്ടില്ലെന്നും തമാശ രൂപത്തില്‍ ബെക്കാം വെളിപ്പെടുത്തി. എന്നാല്‍ തുടക്കത്തിലേ നാണക്കേട് മാറിയതോടെ താരവും ഭാ‍ര്യയും വിവിധ ആംഗിളുകളില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു.

പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളായ അര്‍മാനിയുടെ പരസ്യ മോഡലായിരുന്ന ബെക്കാമിന് അടുത്തിടെ ആ സ്ഥാനം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൈമാറേണ്ടി വന്നിരുന്നു.