✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം
Webdunia
തിങ്കള്‍, 21 ജനുവരി 2013 (17:11 IST)
PRO
PRO
ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം. സ്പാനിഷ് ലീഗില്‍ 19 കളികളില്‍ 18 വിജയവും ഒരു സമനിലയുമായി ജൈത്രയാത്ര നടത്തിയിരുന്ന ബാഴ്സലോണയ്ക്ക് സീസണിലെ ആദ്യതോല്‍വി. റയല്‍ സോസിഡാഡിനോട് എവേ മത്സരത്തിലാണ് സ്പാനിഷ് വമ്പന്മാര് 3-2ന് പരാജയം സമ്മതിച്ചത്. രണ്ടുഗോളിന്മുന്നിട്ടുനിന്നശേഷം മൂന്നുഗോളുകള്‍ സ്വന്തം വലയില്‍ എത്തിയപ്പോള്‍ ബാഴ്സയ്ക്ക് രണ്ടാംപകുതിയില്‍ 10 പേരുമായി കളിക്കേണ്ടിവന്നതാണ് തിരിച്ചടിയായത്. 56-ാം മിനിറ്റില്‍ ജെറാര്‍ഡ് പീക്വെ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ബാഴ്സയുടെ ബലം പത്തുപേരിലേക്ക് ചുരുങ്ങിയത്.
സ്പാനിഷ്ലീഗിലെ തോല്‍വി ബാഴ്സയ്ക്ക് കാര്യമായ വെല്ലുവിളി സൃഷ്ടിക്കില്ല. 20 മത്സരങ്ങളില്‍ 55 പോയന്റുമായി അവര്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് 20-ാം റൗണ്ടില്‍ വിജയിച്ചാലും എട്ടുപോയന്റിന്റെ ലീഡ് ബാഴ്സയ്ക്കുണ്ടാവും. ചിരവൈരികളായ റയല്‍ മാഡ്രിഡ് വിജയിച്ചാലും അവരുമായുള്ള അകലം 15 പോയിന്റായി തുടരുകയും ചെയ്യും.
തുടരെ പത്താംമത്സരത്തിലും ഗോള്‍നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്സയാണ് സ്കോറിംഗിന് തുടക്കമിട്ടത്. ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. 25-ാം മിനിറ്റില്‍ പെഡ്രോ റോഡ്രിഗ്സ് രണ്ടാംഗോള്‍ നേടിയതോടെ ബാഴ്സലോണ മറ്റൊരു വിജയം സ്വപ്നംകാണാന്‍ തുടങ്ങി. എന്നാല്‍, സോസിഡാഡ് ഒന്നാംപകുതി പിരിയുംമുമ്പേ 41-ാം മിനിറ്റില്‍ ഒരുഗോള്‍ മടക്കി. ഉറുഗ്വായ് താരം ചോറി കാസ്ട്രോയായിരുന്നു സ്കോറര്‍.
മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡിന് പീക്വെ 56-ാം മിനിറ്റില്‍ പുറത്തായതോടെ ബാഴ്സയുടെ പ്രതിരോധത്തിലെ വിള്ളല്‍ കടുത്തതായി. 63-ാം മിനിറ്റില്‍ കാസ്ട്രോ തൊടുത്ത ഷോട്ട് മഷെറാനോയുടെ ദേഹത്തുതട്ടി ഗതിമാറി വലയില്‍ കയറിയതോടെ സ്കോര്‍നില 2-2 ആയി. ഇന്‍ജുറി ടൈമില്‍ കാര്‍ലോസ് മാര്‍ട്ടിനസ് നല്കിയ ക്രോസില്‍നിന്ന് ഇമനോള്‍ അഗിറെറ്റ്സെ നേടിയ ഗോള്‍ സോസിഡാഡിന് വമ്പന്മാര്ക്കെതിരായ അവിസ്മരണീയ ജയം സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സോസിഡാഡ് ഒരുതവണകൂടി ഗോളിനടുത്തെത്തിയെങ്കിലും വാല്‍ഡെസ് ബാഴ്സയുടെ രക്ഷകനായി.
ഗോള്‍നേട്ടത്തില്‍ എതിരാളികളില്ലാതെ കുതിക്കുന്ന മെസ്സിക്ക് ഈ മത്സരത്തിലൂടെ റെക്കോഡിനൊപ്പമെത്താനായെങ്കിലും ടീമിന്റെ തോല്‍വി പകിട്ടെല്ലാം നഷ്ടപ്പെടുത്തി. കഴിഞ്ഞ സീസണില്‍ തുടരെ 10 കളികളില്‍ 18 ഗോള്‍ നേടിയ മെസ്സി തന്റെതന്നെ റെക്കോഡിനൊപ്പമാണ് എത്തിയത്. ഇക്കുറി 10 കളികളില്‍ 15 ഗോളാണ് അര്‍ജന്റീനാതാരം നേടിയത്. 1996-97 സീസണില്‍ റൊണാള്‍ഡോയും (10 കളികളില്‍ 12 ഗോള്‍) 1942-43 സീസണില്‍ മരിയാനോ മാര്‍ട്ടിനും (10 കളികളില്‍ 18) തുടരെ സ്കോറിംഗില്‍ ഇതേനേട്ടം കൈവരിച്ചിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു
Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി
IPL 2025 Retentions Live Updates: രോഹിത് മുംബൈ വിടുന്നില്ല, നാല് കോടിക്ക് ധോണിയെ നിലനിര്‍ത്തി ചെന്നൈ, ക്ലാസനു 23 കോടി
ഗില്ലും റാഷിദ് ഖാനും തുടരും, മുഹമ്മദ് ഷമി പുറത്തേക്ക്: ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുക ഈ താരങ്ങളെ
സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന് വേറെ ലെവല്‍ തന്നെ: വീഡിയോ