ബാഴ്സലോണക്ക് തൊട്ടുപിന്നില്‍ റയല്‍

Webdunia
സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ്‌ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഗോസാലോ ഹിഗ്വയലിന്റെ ഗോളില്‍ റെയ്സിങ്‌ സാന്‍ടാന്‍ഡറെ മറികടന്ന്‌ നേടിയ ജയമാണ് റയലിനെ തുണച്ചത്. ഇരുപത്തിരണ്ട് കളികളില്‍ നിന്നായി 47 പോയിണ്ടാണ് റയല്‍ നേടിയിരിക്കുന്നത്.

നിലവിലുള്ള ജേതാക്കളായ റയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നേടുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്‌. റയലിനെ ഈ ചരിത്ര നേട്ടത്തിന് സഹായിച്ചത്‌ ഹിഗ്വയിന്റെ സീസണിലെ പതിമൂന്നാം ഗോളും.

ക്ലബ്‌ റെക്കോഡിനരികെ നില്‍ക്കുന്ന നായകന്‍ റൗള്‍ ഗോസാലസിലായിരുന്നു ഏവരുടെയും ശ്രദ്ധ. ഗോള്‍ നേടിയിരുന്നെങ്കില്‍ സ്പാനിഷ്‌ താരത്തിന്‌ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുടെ 307 ഗോളുകളുടെ റെക്കോഡ്‌ തകര്‍ത്ത് റെക്കോര്‍ഡിടാമായിരുന്നു.

ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുപത്തിയൊന്ന് കളികളില്‍ നിന്ന് 56 പോയിണ്ടാണ് ബാഴ്സലോണ വാരിക്കൂട്ടിയത്.