ഫ്രഞ്ച് ഓപ്പണ്‍ സെമി: സെറീന- സാറാ ഇറാനി പോരാട്ടം

Webdunia
വ്യാഴം, 6 ജൂണ്‍ 2013 (12:52 IST)
PRO
PRO
ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സിന്റെ സെമിയില്‍ പുരുഷവിഭാഗത്തില്‍ നൊവാക്ക് ദ്യോക്കോവിച്ചും റാഫേല്‍ നദാലും ഏറ്റുമുട്ടുമ്പോള്‍ വനിതാ വിഭാഗത്തില്‍ സെറീന വില്യംസും സാറാ ഇറാനിയും ഏറ്റുമുട്ടും. നദാലും സെറീനയും നിലവിലെ ചാമ്പ്യന്‍മരാണ്. ദ്യോക്കോവിച്ചു ലോക ഒന്നാം നമ്പര്‍ താരവും സാറാ നിലവിലെ റണ്ണര്‍ അപ്പുമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ വനിതാ- പുരുഷ സിംഗിള്‍സില്‍ ഇവര്‍ തന്നെയാണ് ഏറ്റുമുട്ടിയത്.

നദാല്‍ സെമിഫൈനലില്‍ കടന്നത് സ്വിസ് താരം വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ്. ടോമിഹാസിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് സെമിയില്‍ എത്തിയത്. സെമി വെള്ളിയാഴ്ചയാണ് നടക്കുന്നത്.

ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയും ഡേവിഡ് ഫെററും തമ്മിലാണ് രണ്ടാം സെമി. ഇന്നലെ നടന്ന വനിതാ സിംഗിള്‍ ക്വാര്‍ട്ടറില്‍ മരിയ ഷറപ്പോവയും, വിക്‌ടോറിയ അസരങ്കയും വിജയിച്ചു. പുരുഷവിഭാഗം ഡബിള്‍സ് അമേരിക്കയുടെ ബയാന്‍ സഹാദരന്മാരും സെമിഫൈനലില്‍ എത്തി.

ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഷറപ്പോവ അസരങ്ക‌യേയും, സെറീന വില്യംസ് സറാ ഇറാനിയെയും നേരിടും.