ഫുട്ബോള്‍ രാജകുമാരന്‍ മെസ്സി കൊല്‍ക്കത്തയിലെത്തി

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2011 (12:00 IST)
PRO
PRO
ഫുട്‌ബോള്‍ രാജകുമാരന്‍ ലയണല്‍ മെസ്സി കൊല്‍ക്കത്തയിലെത്തി. ആര്‍പ്പുവിളികളോടെയും പാട്ടുപാടിയും നൃത്തംചവിട്ടിയുമാണ് മെസ്സിയെ ആരാധകര്‍ വരവേറ്റത്. പുലര്‍ച്ചെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ വിമാനത്താവളത്തില്‍ എത്തിയ മെസ്സിയെ ആരാധകര്‍ വളഞ്ഞു. തുടര്‍ന്ന് സൈഡ് ഗേറ്റ് വഴിയാണു മെസ്സിയെ പൊലീസ് പുറത്തെത്തിച്ചത്.

ഫിഫ സംഘടിപ്പിക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനാണ്‌ മെസ്സി കൊല്‍ക്കത്തയിലെത്തിയത്. മെസിക്കൊപ്പം ജാവിയര്‍ മസ്കരാനോയുമുണ്ടായിരുന്നു. മറ്റു കളിക്കാരെല്ലാം രണ്ടു ദിവസം മുമ്പെ കൊല്‍ക്കത്തയിലെത്തിയിരുന്നു.

സെപ്റ്റംബര്‍ രണ്ടിന് വെനസ്വേലയുമായാണ് അര്‍ജന്റീന സൌഹൃദമത്സരത്തില്‍ ഏറ്റുമുട്ടുന്നത്.