ഫാമിലി സര്‍ക്കിള്‍ കപ്പ്: സാനിയ- എലീന സഖ്യത്തിന് കിരീടം

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2011 (12:15 IST)
PRO
PRO
ഇന്ത്യന്‍ -റഷ്യന്‍ സഖ്യമായ സാനിയ മിര്‍സ- എലീന വെസ്നിന കൂട്ടുകെട്ടിന് ഫാമിലി സര്‍ക്കിള്‍ കപ്പ് ഡബിള്‍സ് കിരീടം. മാറ്റെക് സാന്‍‌ഡ്സ്- മേഘന്‍ ഷൌഘ്നെസി സഖ്യത്തെയാണ് സാനിയ- എലീന കൂട്ടുകെട്ട് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

മാറ്റെക് സാന്‍‌ഡ്സ്- മേഘന്‍ ഷൌഘ്നെസി സഖ്യത്തെ 6-4, 6-4 എന്ന സെറ്റുകള്‍ക്കാണ് സാനിയ - എലീന കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. സാനിയയുടെ പതിനൊന്നാമതെ ഡബിള്‍സ് കിരീടമാണ് ഇത്. എലീനയുടെ അഞ്ചാം ഡബിള്‍സ് നേട്ടവും.

ഇന്ത്യന്‍ വെല്‍‌സ് ഓപ്പണ്‍ ഡബിള്‍സ് കിരീടം സാനിയ മിര്‍സ- എലീന സഖ്യത്തിനായിരുന്നു. ബെതാനീ-മേഘന്‍ ഷൌഘ്നെസി സംഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ-എലേന കൂട്ടുകെട്ട് ഇന്ത്യന്‍ വെല്‍‌സ് ഓപ്പണ്‍ ചാമ്പ്യന്‍‌മാരായത്.