ഫാബ്രിഗസിനെ വിട്ടുകൊടുക്കില്ലെന്ന് ബാഴ്സലോണ

Webdunia
ശനി, 27 ജൂലൈ 2013 (15:01 IST)
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റിന് ഫാബ്രിഗസിനെ വിട്ടുകൊടുക്കില്ലെന്ന് ബാഴ്സലോണ. ബാഴ്സലോണ വൈസ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമെവുവാണ് ഫാബ്രിഗസിനെ വിട്ടുനല്‍കില്ലെന്ന് പറഞ്ഞത്.

30 മില്യണ്‍ യൂറോ വരെ ഫാബ്രിഗസിനായി മുടക്കാമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പറഞ്ഞത്. യുണൈറ്റഡ് ഫാബ്രിഗസിനെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നത് തങ്ങള്‍ക്ക് രസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഴ്സലോണയുടെ ഏറ്റവും മികച്ച താരമാണ് ഫാബ്രിഗസ്.