പ്രശ്നങ്ങളൊന്നുമില്ല ആശാന്‍ ക്ഷമിച്ചിരിക്കുന്നു

Webdunia
ഞായര്‍, 27 ജനുവരി 2013 (17:48 IST)
PRO
കോച്ച് ഹോസെ മൗറീഞ്ഞോയും താരങ്ങളുമായി യാതൊരു പ്രശ്നവുമില്ലെന്നും പരിഹാരമായെന്നും മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ളോറീനോപെരസ് അറിയിച്ചു.

താരങ്ങളുമായി കോച്ചിന് നല്ലബന്ധമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ സത്യമല്ലെന്നും പെരസ് പറഞ്ഞു.

റയല്‍ നായകന്‍ ഐകന്‍ കസിയസും ഡിഫന്‍ഡര്‍ സെര്‍ജിയോറിമോസും കോച്ചിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പായതാണ് സൂചന.