പി യു ചിത്രയും മുഹമ്മദ് അഫ്‌സലും ഇന്ന് 1500 മീറ്ററില്‍

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (09:30 IST)
PRO
PRO
ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ അഭിമാനമായ പി യു ചിത്രയും മുഹമ്മദ് അഫ്‌സലും ഇന്ന് ട്രാക്കിലിറങ്ങുന്നത് 1500 മീറ്ററിലാണ്. പി യു ചിത്ര രണ്ടാം സ്വര്‍ണം തേടിയാണ് ഇന്നിറങ്ങുക. നേരത്തെ പെണ്‍ട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്.

ഇന്ന് ട്രാക്കിലിറങ്ങുന്ന മറ്റ് മലയാളികള്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വണ്ണപ്പുറം എസ്എന്‍എം സ്‌കൂളിലെ ടിഎസ് ആര്യയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ എംഎന്‍ നാസിമുദ്ദീനുമാണ്.

കൂടാതെ 400 മീറ്ററില്‍ പറളി സ്‌കൂളിലെ വിവി ജിഷ ഹീറ്റ്‌സിലിറങ്ങും. പോള്‍വാള്‍ട്ടില്‍ പാലാ സെന്റ്‌മേരീസിലെ മരിയ ജെയ്‌സണും ഇന്നിറങ്ങും